Lifestyle corrections in modern medicine – Message for modern medical practitioners

Lifestyle corrections in modern medicine – Message for modern medical practitioners To start with I would like to provide an overview of the need for lifestyle optimization as an integral and vital part of modern medical practice. Latest research and  accepted understanding of the role of lifestyle in a growing number of disease conditions, being…

ഹോർമോൺ ഇമ്പാലൻസ്

ഹോർമോൺ ഇമ്പാലൻസ് ശരീരത്തിൻ്റെ ഹോർമോൺ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഹോർമോൺ ഗ്രന്ഥികളിൽ നിന്നും രക്തത്തിൽ കലർന്ന്  കോശങ്ങളിൽ എത്തിച്ചേരുന്ന  ഹോർമോണുകളാണ് ഭക്ഷണം, വ്യായാമം, ശാരീരികവും മാനസികവുമായ  പ്രവർത്തനങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ  , മരുന്നുകൾ, അന്തരീക്ഷമലിനീകരണം ഇവയെല്ലാം ഹോർമോണുകളുടെ അളവും പ്രവർത്തനക്ഷമതയും തെറ്റാൻ സാധ്യത വർദ്ധിപ്പിക്കുന്നു. ഏറ്റവും കൂടുതലായി കാണുന്ന ഹോർമോൺ പ്രശ്നം പ്രമേഹവും, റീപ്രൊഡക്ടിവ് ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ വന്ധ്യതയും, ആർത്തവ പ്രശ്നങ്ങളുമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന കഷണ്ടിക്കു കാരണവും ഈ ഹോർമോൺ ഇമ്പാലൻസ് ആണ്. പുരുഷന്മാരിലെ…

ഹൃദയസ്തംഭനവും ഹൃദയരോഗങ്ങളും

ഹൃദയസ്തംഭനവും ഹൃദയരോഗങ്ങളും  ഹൃദയവും രക്തക്കുഴലുകളുമാണ് ഓക്സിജനും വെള്ളവും പോഷകങ്ങളും കോശങ്ങൾക്കെത്തിച്ചു കൊടുക്കുന്നതും വിസർജ്യവസ്തുക്കൾ തിരികെ കൊണ്ടുവന്ന് വൃക്കയും കരളും വഴി പുറന്തള്ളാൻ സഹായിക്കുന്നതും. ജീവിതശൈലിരോഗങ്ങൾക്ക് കാരണക്കാരായ അമിത കൊഴുപ്പും ഗ്ലൂക്കോസും വിഷവസ്തുക്കളും എല്ലാം രക്തക്കുഴലുകളിടെയും ഹൃദയഭിത്തിയുടെയും ലൈനിങ്ങിനു കേടുണ്ടാകുന്നു. ഇത് രക്തധമനിയുടെ ഭിത്തിയിൽ ഇൻഫ്ളമേഷനു കാരണമാകുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ ഒമേഗ 6 കൊഴുപ്പിൻ്റെ  അളവ് കൂടുമ്പോൾ ഈ ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളുടെ ശക്തി വർധിക്കുന്നു. അതേസമയം ഇൻഫ്ളമേഷൻ കുറച്ച് കേടുപാടുകൾ നന്നാക്കാൻ സഹായിക്കേണ്ട ഒമേഗ 3…

വ്യായാമം

വ്യായാമം  വ്യായാമത്തിൻ്റെ ആവശ്യകത  പേശികളും സന്ധികളും പ്രവർത്തനക്ഷമാകുമ്പോൾ പുറത്തു വരുന്ന ഹോർമോണുകളുടെ വിഭാഗത്തിൽപെട്ട രാസവസ്തുക്കൾക്ക് (cytokines) മാനസികവും ശാരീരികവുമായ ആരോഗ്യപരിപാലനത്തിൽ പ്രധാന പങ്കുണ്ട്. ഹോർമോണുകളുടെയും ഇമ്മ്യൂൺസിസ്റ്റത്തിന്റെയും മസ്തിഷകത്തിന്റെയും പ്രവർത്തനത്തിലെ സമതുലിതാവസ്ഥ നിലനിർത്താൻ ദേഹാധ്വാനമുള്ള ജോലികളും വ്യായാമവും ആവശ്യമാണ്. പേശികൾ ഉപയോഗിച്ചില്ല എങ്കിൽ ചുരുങ്ങി കൊഴുപ്പു കെട്ടുന്ന വാർദ്ധക്യത്തിൻ്റെ ഒരു പ്രധാന ശാസ്ത്രീയ ലക്ഷണം പേശികൾ ചുരുങ്ങുകയും കൊഴുപ്പു വർദ്ധിക്കുകയും ചെയ്യുന്നു എന്നതാണു. ഒരേ BMI ഉള്ള 25 വയസും 50 വയസും പ്രായമുള്ള വ്യക്തികൾ തമ്മിലുള്ള പ്രധാന…

വൃക്കരോഗം

വൃക്കരോഗം  ഭക്ഷണത്തിലൂടെയും വായുവിലൂടെയും രക്തത്തിലെത്തുന്ന എല്ലാ വിഷവസ്തുക്കളും കോശങ്ങളിലെ വിസർജ്യവസ്തുക്കളും അരിച്ച് മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കയുടെ ധർമ്മം. ജീവിതശൈലീരോഗങ്ങളായ അമിതവണ്ണം, പ്രമേഹം, അമിതരക്തസമ്മർദ്ധം, രക്തത്തിലെ അമിതകൊഴുപ്പ്, രക്തധമനികളടയൽ, മരുന്നുകൾ, ഭക്ഷണത്തിലെയും സൗന്ദര്യവർദ്ധകവസ്തുകളിലെയും രാസവസ്തുക്കൾ തുടങ്ങിയവയാണ് വൃക്കരോഗങ്ങളിലേക്ക് വഴി വയ്ക്കുന്നത്. വൃക്കരോഗത്തിൻ്റെ  തുടക്കം ചില പ്രത്യേക ടെസ്റ്റുകളിലൂടെ വളരെ നേരത്തെ തന്നെ കണ്ടെത്താനാകും.വൃക്കയുടെ പ്രവർത്തനശേഷി കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ വേണ്ട മുൻകരുതലുകൾ എടുത്താൽ ഡയാലിസിസിലേക്കും വൃക്കമാറ്റിവയ്ക്കലിലേക്കും പോകാതെ വൃക്കയെ കാത്തു രക്ഷിക്കാനാകും. വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …

വിഷാംശം കുറയ്ക്കുക

വിഷാംശം കുറയ്ക്കുക  വിഷവസ്തുക്കളുടെ അതിപ്രസരം  അന്തരീക്ഷമലിനീകരണം മൂലം ശ്വാസനാളികളിലൂടെ അകത്ത് പ്രവേശിക്കുന്ന വിഷവസ്തുക്കളും കുടിവെള്ളത്തിൽ വിഷാംശവും ഭക്ഷണത്തിലെ പ്രിസർവേറ്റീവ്‌സും  കളറും അണുനാശിനികളുടെയും കളനാശിനികളുടെയും അംശവും സൗന്ദര്യവർദ്ധകലേപനങ്ങളിലൂടെ എത്തുന്ന വിഷാംശവും പ്രതിരോധകോശങ്ങളുടെയും കരൾ, വൃക്ക, ത്വക്ക്, മ്യുക്കസ്മെംബ്രയി൯ എന്നിവയുടെയും ജോലിഭാരം കൂട്ടുകയും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. സൗന്ദര്യവർദ്ധകവസ്തുക്കളും ജീവിതശൈലി രോഗങ്ങളും  ചർമ്മത്തിലും മുടിയിലും, നഖത്തിലും, കൺപോളകളിലും ഉപയോഗിക്കുന്ന ബോഡികെയർ പ്രൊഡക്ടുകളിലും, സൗന്ദര്യവർദ്ധകവസ്തുക്കളിലും അടങ്ങിയ രാസവസ്തുക്കൾ പലതും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അത് രക്തത്തിലൂടെ ശരീരത്തിൻ്റെ നാനാഭാഗങ്ങളിലും എത്തപ്പെടുകയും ചെയ്യുന്നു….

വന്ധ്യതയും ഗർഭകാലരോഗങ്ങളും

വന്ധ്യതയും ഗർഭകാലരോഗങ്ങളും  കൂടി വരുന്ന വന്ധ്യതാപ്രശ്നങ്ങൾക്ക് പ്രധാനകാരണം ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, താളം തെറ്റുന്ന പ്രതിരോധപ്രവർത്തനങ്ങൾ മൂലം ഗർഭാശയത്തിൽ കുഞ്ഞിനു വളരാനുള്ള സാഹചര്യം ഇല്ലാതാകുന്നതും ആണ്. പലപ്രാവശ്യം കീഹോൾ ചികിത്സയും ടെസ്റ്റ്ട്യൂബ് ബേബി ചികിത്സ ചെയ്തിട്ടും ഫലംകാണാതെ വരുന്നതിനു  പ്രധാന കാരണം പോഷകക്കുറവും, വ്യായാമക്കുറവും, ദുർമേദസ്സും വിഷവസ്തുക്കളുടെ അതിപ്രസരവും മൂലം ബീജത്തിലും അണ്ഡത്തിലുമുള്ള ജനതികഘടകങ്ങളിലുണ്ടാകുന്ന കേടുപാടുകളാണ് . ദുർമേദസ്സും, അമിതവണ്ണവും മാറ്റി, ശരീരത്തിലെ വിഷാംശം കുറച്ച് ആരോഗ്യം ക്രമപെടുത്തിയശേഷം വന്ധ്യതാചികിത്സ നടത്തിയാൽ ഫലപ്രാപ്തികൂട്ടാനും…

രോഗപ്രതിരോധസംവിധാനം

രോഗപ്രതിരോധസംവിധാനം  രോഗികളായ അണുക്കളെ കണ്ടുപിടിച്ച് പുറന്തള്ളാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക, മുറിവുണ്ടായാൽ രക്തസ്രാവം നിയയന്ത്രിക്കുക, അണുബാധമൂലമോ, ആരോഗ്യം നഷ്ടപെട്ട കോശങ്ങളെ മാറ്റി പുതിയ കോശങ്ങൾ വളരാൻ വേണ്ട സാഹചര്യം ഒരുക്കുക തുടങ്ങി രോഗം വരാതെ നോക്കാനും വന്നാൽ സുഖപ്പെടുത്താനും പ്രതിരോധശേഷി കൂടിയേ തീരു. യഥാർത്ഥ രോഗശാന്തി നമ്മുടെ ശരീരത്തിൻ്റെ  ഉള്ളിൽ നിന്നു  തന്നെയാണ് ഉണ്ടാകുന്നത്. വൈദ്യശാസ്ത്രത്തിന് ഇമ്മ്യൂണിറ്റി കൂട്ടാൻ വേണ്ട സാഹചര്യമൊരുക്കാൻ മാത്രമാണ് സാധിക്കുന്നത്. രോഗകാരികളായ അണുക്കൾക്കെതിരെ   പ്രതിരോധശേഷി കൂട്ടാനായി വാക്‌സിൻ കൊടുക്കുക, അണുനാശകങ്ങളായ ആന്റിബയോട്ടിക്…

മാതാപിതാക്കളുടെ ജീവിതശൈലിയും മക്കളുടെ ആരോഗ്യവും

മാതാപിതാക്കളുടെ ജീവിതശൈലിയും മക്കളുടെ ആരോഗ്യവും പുതിയ പഠനറിപ്പോർട്ടുകളനുസരിച്ച് അമിതവണ്ണമുള്ള മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .മാത്രമല്ല അമിതവണ്ണമുള്ള സ്ത്രീകളിൽ ഗർഭകാലരോഗങ്ങളായ അമിതരകസമ്മർദ്ദവും, പ്രമേഹവും, കുഞ്ഞിൻ്റെ വളർച്ചക്കുറവും, മാസം തികയാത്ത പ്രസവത്തിനും സാധ്യത കൂട്ടും. അമ്മക്കുണ്ടാകുന്ന ഇത്തരം ഗർഭകാലജീവിതശൈലി രോഗങ്ങളും കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജീവിതശൈലിയും ജനിതകഘടനയും ജനിതകഘടനയും ജീവിതശൈലി ഘടകങ്ങളുമാണ് ഒരോ വ്യക്തിയുടേയും ആകാരത്തിനും ആരോഗ്യത്തിനും ബുദ്ധിശക്തിക്കും എല്ലാം അടിസ്ഥാനം. അമ്മയിൽ…

മരുന്നുകളുടെ ഉപയോഗംകുറയ്‌ക്കേണ്ടതിൻ്റെ ആവശ്യകത

മരുന്നുകളുടെ ഉപയോഗംകുറയ്‌ക്കേണ്ടതിൻ്റെ ആവശ്യകത ശരീരത്തിലെത്തുന്ന എല്ലാ മരുന്നുകളും (അലോപ്പതിയും ആയുർവേദവും ഹോമിയോയും യുനാനിയും) പ്രതിരോധകോശങ്ങളുടെയും, കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തിഭാരം കൂട്ടുന്നു. ജീവിതശൈലീ രോഗങ്ങൾക്കു മരുന്നിലൂടെ പ്രതിവിധി തേടിയാൽ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും. ഇത് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റാനും കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകാനും കാരണമാകും. പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റുമ്പോഴാണ് അലർജി, ആസ്ത്മ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നത്. വേദനസംഹാരികൾ, ഹൃദ്രോഗം, അലർജി തുടങ്ങി പല രോഗങ്ങൾക്കുമുള്ള മരുന്നുകൾ ഒമേഗ 6…

മരുന്നിൻ്റെയും ശസ്ത്രക്രിയയുടെയും ആവശ്യകത

മരുന്നിൻ്റെയും ശസ്ത്രക്രിയയുടെയും ആവശ്യകത  രക്തത്തിൽ  അമിതകൊഴുപ്പ് (കൊളസ്ട്രോൾ), അമിത ഗ്ലൂക്കോസ്, അമിതരക്ടസമ്മർദ്ദത്തിൽ തുടങ്ങി ഹൃദ്രോഗം, പക്ഷാഘാതം, ക്യാൻസർ വരെ എത്തുന്ന ജീവിതശൈലി രോഗങ്ങൾ വന്നാൽ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. പലപ്പോഴും ശസ്ത്രക്രിയയും വേണ്ടി വരാം. മരുന്നുകളുടെ ദീർഘകാല ഉപയോഗം അതുമൂലമുള്ള പാർശ്വ ഫലങ്ങളായ അലർജിയിലേക്കും ഓട്ടോഇമ്മ്യൂൺ രോഗങ്ങളിലേയ്ക്കും കരൾ, വൃക്ക രോഗങ്ങളിലേയ്ക്കും നയിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ശസ്ത്രക്രിയ ചെയ്യുമ്പോൾ അത് താൽക്കാലികമായ ശമനത്തിനു മാത്രമാണ് ഉപകരിക്കുക. ഉദാഹരണത്തിനു ഹൃദയ രക്ടക്കുഴലുകളിലെ അടവ്…