ഫാറ്റിലിവറും കരൾ രോഗങ്ങളും

ഫാറ്റിലിവറും കരൾ രോഗങ്ങളും  ജീവിതശൈലി മൂലമുള്ള കരൾ രോഗത്തിൻ്റെ  ആദ്യ ലക്ഷണമാണ് ഫാറ്റിലിവർ.ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്കാവശ്യമുള്ളതിലും അധികം അന്നജം കഴിച്ചാൽ അതിനെ കരൾ കൊഴുപ്പാക്കി മാറ്റി സംഭരിക്കാൻ ശ്രമിക്കും. ഭക്ഷണത്തിലെ കൊഴുപ്പും അന്നജവും കൂടുന്നത് മൂലം കരളിൻ്റെ ജോലിഭാരം കൂടുന്നതിനാലാണ് കരളിൽ കൊഴുപ്പടിയുന്നതും, മദ്യപാനികളല്ലാത്തവർക്കും ഫാറ്റിലിവറും സിറോസിസും തുടങ്ങി കരൾ ചുരുങ്ങലിലും കാൻസറിലും എത്തുന്നതും. മരുന്നുകളുടെ അമിത ഉപയോഗവും ഭക്ഷണത്തിലൂടെയും സൗന്ദര്യവർദ്ധക വസ്തുകളിലൂടെയും അകത്തെത്തുന്ന വിഷാംശവും കരൾ കരൾ രോഗത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി പോലെ മാറാത്ത…

പ്രമേഹം

പ്രമേഹം പ്രമേഹരോഗം രണ്ടുതരമാണ്  ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും. പ്രതിരോധപ്രവർത്തനങ്ങളിലെ  താളംതെറ്റൽ മൂലം പാൻക്രിയാസിലെ ഇൻസുലിൻ ഉണ്ടാക്കുന്ന കോശങ്ങളെ പ്രതിരോധകോശങ്ങൾ ആക്രമിച്ചു നശിപ്പിക്കുന്നതിനാൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമില്ലാതാവുന്നതുമൂലം രക്തത്തിലെ ഗ്ലുക്കോസിൻ്റെഅളവ് കൂടുന്നു. രക്തത്തിലെ ഗ്ലുക്കോസ്  കൂടുമ്പോൾ ഇത് രക്തക്കുഴലുകൾക്കും ഹൃദയഭിത്തിക്കും കേടുണ്ടാക്കും. കണ്ണിലെ രക്തക്കുഴലുകൾക്ക്  തകരാറു സംഭവിക്കുമ്പോഴാണ് പ്രമേഹരോഗികളിൽ കാഴ്ച്ച മങ്ങുന്നത്. വൃക്കയിലെ രക്തക്കുഴലുകളിലുണ്ടാകുന്ന തകരാറും രക്തത്തിലെ  കൂടുതലുള്ള ഗ്ലുക്കോസിനെ പുറംതള്ളാനായി കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നതും മൂലമാണ് പ്രമേഹരോഗികളുടെ വൃക്ക തകരാറിലാകുന്നത്. കാലിലേക്കുള്ള…

പോഷകങ്ങൾ

പോഷകങ്ങൾ  പോഷകക്കുറവും രോഗങ്ങളും  കോശങ്ങൾക്കുള്ളിലും  പുറത്തും നടക്കുന്ന രാസപ്രവർത്തനങ്ങളുടെ ഒരു ചങ്ങലയാണ് ജീവൻ നിലനിർത്തുന്നത്. ഈ രാസപ്രവർത്തനങ്ങളുടെ പരിണിതഫലമായി ചൂട് പുറത്ത് വരുന്നു. ജീവൻ നിലനിൽക്കുന്നിടത്തോളം കാലം ശരീരത്തിനു  ചൂട് ഉണ്ടാകും. മറിച്ച് മണിക്കൂറുകൾക്കുള്ളിൽ ശരീരം അതിൻ്റെ ചൂട് നഷ്ടപ്പെട്ടു മരവിക്കുന്നതു കോശങ്ങൾക്കുള്ളിലും പുറത്തും നടക്കുന്ന രാസപ്രവർത്തനങ്ങൾ നിലക്കുന്നതിനാലാണ്. ജീവൻ നിലനിർത്തുന്നതിനാവശ്യമായ രാസപ്രവർത്തനങ്ങൾക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളാണ് പോഷകങ്ങൾ. ചില പോഷകങ്ങളെ ശരീരകോശങ്ങൾക്ക് മറ്റ് പോഷകങ്ങളിൽ നിന്നും ഉണ്ടാക്കാൻ സാധിക്കും. ഉദാഹരണമാണു കൊളസ്‌ട്രോൾ എന്ന കൊഴുപ്പ്. കോശഭിത്തികൾക്ക്…

ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലെ കണ്ടെത്താം

ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലെ കണ്ടെത്താം കുടവയർ, മുടികൊഴിച്ചിൽ, അലർജി, ക്ഷീണം, കൈകാൽ മരവിപ്പ്, തലവേദന, കഴുത്തുവേദന, നടുവേദന, നീർക്കെട്ട്, ശ്രദ്ധക്കുറവ്, ചർമ്മത്തിൽ നിറവ്യത്യാസം (നെറ്റി, കഴുത്ത്, സന്ധികൾ, കക്ഷം, ജനനേന്ദ്രിയത്തിനു ചുറ്റിലും, തുടങ്ങിയ ഭാഗങ്ങളിൽ കറുപ്പ് പടരുക), സ്ത്രീകളിൽ ആർത്തവം താളം തെറ്റുക, അമിത രക്ത സ്രാവം  തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ജീവിതശൈലീരോഗങ്ങളുടെ തുടക്കമായി എന്ന് മനസിലാക്കാം. അമിതമായ വണ്ണവും (BMI>23) തീരെ മെലിഞ്ഞ ശരീരവും (BMI<18.5) ജീവിതശൈലിരോഗത്തിന്റെ ലക്ഷണമാണ്. ശരീരത്തിന്റെ തൂക്കം പരിധിക്കുള്ളിലും കുടവയർ ഇല്ലെന്നും ഉറപ്പാക്കിയാൽ…

ജീവിതരീതിക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കം

ജീവിതരീതിക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കം കായികാധ്വാനമില്ലാത്ത ആധുനികജീവിതത്തിനു അനുയോജ്യമായ ഭക്ഷണം ഊർജജം കുറഞ്ഞതും എന്നാൽ എല്ലാ പോഷകങ്ങളും ശരിയായ അളവിലും അനുപാതത്തിലും അടങ്ങിയതുമായിരിക്കണം  അരി, ഗോതമ്പ്, തുടങ്ങിയ ധാന്യങ്ങളും, ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും കശുവണ്ടി, ബദാം, കപ്പലണ്ടി തുടങ്ങിയ എണ്ണക്കുരുക്കൾ, പാചകയെണ്ണ, മാംസം, മൃഗക്കൊഴുപ്പ് എന്നിവയാണ് ഊർജ്ജ്പ്രധാനമായ ഭക്ഷണസാധനങ്ങൾ. ഭക്ഷണത്തിലെ ഊർജ്ജം കുറയ്ക്കണമെങ്കിൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും അളവ് കുറയ്ക്കണം. അമിതവണ്ണമുള്ളവർ ഇവ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കുക തന്നെ ചെയ്യണം. അപ്പോൾ പിന്നെ എന്തു …

കൊഴുപ്പും രോഗങ്ങളും

കൊഴുപ്പും രോഗങ്ങളും കൊഴുപ്പ് നാലു തരമാണ് . പൂരിതകൊഴുപ്പ്, ഒമേഗ9 കൊഴുപ്പ്, ഒമേഗ6 കൊഴുപ്പ്, ഒമഗ 3  കൊഴുപ്പ്, കൂടാതെ മത്സ്യമാംസാദികളിൽ അടങ്ങിയ കൊളസ്ട്രോളും കൊഴുപ്പു വിഭാഗത്തിൽപ്പെടുന്നു. വനസ്പതി പോലുള്ള(hydrogenated fat) കൃതിമനെയ്യിലും അതുവെച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങളിലും ട്രാൻസ്കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഹാനികരമാണ് . ദിവസേന കഴിക്കുന്ന അന്നജം (അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ) ശരീരത്തിൻറ ഊർജ്ജാവശ്യങ്ങൾക്ക് വേണ്ടതിലും കൂടുതലായാൽ അത് പൂരിതകൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടും. ഒമേഗ3 ഒമേഗ6 കൊഴുപ്പുകളെ ശരീരത്തിനു മറ്റു പദാർഥങ്ങളിൽ നിന്നും ഉണ്ടാക്കാൻ…

ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ

ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ശരീര കോശങ്ങളെ നമ്മുടെ തന്നെ പ്രതിരോധ കോശങ്ങളോ, പ്രതിരോധപദാർത്ഥങ്ങളായ ആൻ്റിബോഡി വിഭാഗത്തിൽപെട്ട വസ്തുക്കളോ ആക്രമിച്ച് നശിപ്പിക്കാൻ തുടങ്ങുന്ന അവസ്ഥയാണിത്. ഈ രോഗം ഏതു അവയവത്തെയും ബാധിക്കും. സന്ധികളെ ബാധിച്ചാൽ സന്ധിവാതം തൈറോയ്‌ഡിനെ ബാധിച്ചാൽ തൈറോഡൈറ്റിസ്. പ്രതിരോധശേഷി താളം തെറ്റിയാൽ നാഡീകോശങ്ങൾ, മസ്തിഷ്കകോശങ്ങൾ, മജ്ജ, ഹൃദയം മുതൽ ഏതു ഭാഗത്തെ കോശങ്ങളെയും നമ്മുടെ പ്രതിരോധസംവിധാനം ആക്രമിച്ച് തുടങ്ങാം. പോഷകങ്ങളിലെ കുറവും ദുർമേദസ്സും ഒമേഗ 3,6 അനുപാതം തേടുന്നതും ശരീരത്തിൽ എത്തുന്ന അണുക്കളും, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, വായുവിലൂടെയും,…

ആരോഗ്യത്തിലേക്കുള്ള പാത

ആരോഗ്യത്തിലേക്കുള്ള പാത “If we could give every individual the right amount of nourishment and exercise, not too little and not too much, we would have found the safest way to health.” Hippocrates BC 450-370 “ശരിയായ അളവിൽ പോഷകവും വ്യായാമവും തീരെ കുറവോ, അധികം കൂടുതലോ അല്ലാതെ എല്ലാവർക്കും നൽകാനായാൽ അതാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ പാത”. എന്ന്  ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസ്…

അലർജിയും ആസ്തമയും

അലർജിയും ആസ്തമയും ചർമ്മം, അന്നനാളം, ശ്വസനനാളി, നേത്രപടലം എന്നിവയുമായി സംസർക്കത്തിൽ വരുന്ന വസ്തുക്കളും അതിലെ കെമിക്കലുകളും ഇഞ്ചക്ഷൻ  വഴിയോ കൊതുകു പോലുള്ള പ്രാണികളുടെ കടി മൂലമോ ശരീരത്തിലെത്തുന്ന അണുക്കളും കെമിക്കലുകളും പ്രതിരോധകലകളിലെ ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു . ഈ പ്രതിരോധപ്രവർത്തനങ്ങൾ അതിരു വിടുമ്പോഴാണ് അലർജിയും ആസ്തമയും ഉണ്ടാകുന്നത്. അലർജി ശ്വാസനാളിയെ ബാധിക്കുമ്പോൾ ശ്വാസനാളിയുടെ മ്യുക്കസ് മെംബ്രേയ്‌നിൽ ഇൻഫ്ളമേഷൻ മൂലം ഉണ്ടാകുന്ന നീർക്കെട്ട് മൂലമാണ് മൂക്കടപ്പും ശ്വാസതടസ്സവും അനുഭവിക്കുന്നത്. ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളെ നിയന്ത്രിച്ച് ഹീലിംഗ് പ്രവർത്തനം നടത്തേണ്ട ഒമേഗ…

അമിതവണ്ണവും ദുർമേദസ്സും

അമിതവണ്ണവും ദുർമേദസ്സും ദുർമേദസ്സ് അഥവാ ചീത്ത കൊഴുപ്പ്. ദുർമേദസ്സ് നാലു താരത്തിലാകാം   1. കൊഴുപ്പ് കൂടിയത് മൂലമുള്ള അമിതവണ്ണം. അതായത് ശരീരഭാരം      വേണ്ട BMIലും (മലയാളിക്ക് 23ലും) അധികമാകുന്നത്. 2. ശരീരഭാരം വേണ്ട BMIക്കുള്ളിലാണെങ്കിലും കൊഴുപ്പിൻ്റെ അളവ്     ലീൻ മാസിനെ(കൊഴുപ്പിതര തൂക്കം) അപേക്ഷിച്ച്      കൂടുതലായിരിക്കുന്നത്. 3. കൊഴുപ്പിലെ ഒമേഗ 3  ഒമേഗ 6 എന്നിവയുടെ അനുപാതം      തെറ്റുന്നത്. 4. അമിതമായ ട്രാൻസ് ഫാറ്റും പൂരകകൊഴുപ്പും കോശഭിത്തിയിലും      കൊഴുപ്പുകളിലും അടിയുന്നത് . ദുർമേദസ്സും ജീവിതശൈലീരോഗങ്ങളും  ദുർമേദസ്സ് അഥവാ…