
Ph: +91 484 288 1860, +91 9495989534
Facebook – https://www.facebook.com/LifeCareCentreKochi/
YouTube – https://www.youtube.com/channel/UCa2Ptsg1d1kZH68-sl-21cA?sub_confirmation=1
വ്യായാമം
വ്യായാമത്തിൻ്റെ ആവശ്യകത
പേശികളും സന്ധികളും പ്രവർത്തനക്ഷമാകുമ്പോൾ പുറത്തു വരുന്ന ഹോർമോണുകളുടെ വിഭാഗത്തിൽപെട്ട രാസവസ്തുക്കൾക്ക് (cytokines) മാനസികവും ശാരീരികവുമായ ആരോഗ്യപരിപാലനത്തിൽ പ്രധാന പങ്കുണ്ട്. ഹോർമോണുകളുടെയും ഇമ്മ്യൂൺസിസ്റ്റത്തിന്റെയും മസ്തിഷകത്തിന്റെയും പ്രവർത്തനത്തിലെ സമതുലിതാവസ്ഥ നിലനിർത്താൻ ദേഹാധ്വാനമുള്ള ജോലികളും വ്യായാമവും ആവശ്യമാണ്. പേശികൾ ഉപയോഗിച്ചില്ല എങ്കിൽ ചുരുങ്ങി കൊഴുപ്പു കെട്ടുന്ന വാർദ്ധക്യത്തിൻ്റെ ഒരു പ്രധാന ശാസ്ത്രീയ ലക്ഷണം പേശികൾ ചുരുങ്ങുകയും കൊഴുപ്പു വർദ്ധിക്കുകയും ചെയ്യുന്നു എന്നതാണു. ഒരേ BMI ഉള്ള 25 വയസും 50 വയസും പ്രായമുള്ള വ്യക്തികൾ തമ്മിലുള്ള പ്രധാന വ്യത്യാസം, പ്രായം കൂടിയ ആളിലെ കൊഴുപ്പു കൂടുതലും ലീൻമാസ് (കൊഴുപ്പു ഒഴിച്ചുള്ള തൂക്കം) കുറവും ആണെന്നതാണ്. പ്രായം കൂടുന്നതനുസരിച്ചു ഊർജ്ജത്തിൻ്റെ ആവശ്യകത കുറയുകയും ദേഹാധ്വാനമുള്ള കളികളും ജോലികളും കുറയുകയും ചെയ്യുമ്പോൾ നിന്നുള്ള ഊർജസ്രോതസ്സുകളായ അന്നജവും കൊഴുപ്പും കുറയ്ക്കാത്തതിനാലാണ് പ്രായം ചെല്ലുന്നതനുസരിച്ച് ശരീരഭാരം വർദ്ധിക്കുന്നത്. ഇരുപത്തിയഞ്ചാം വയസിൽ 155 സെ.മീ പൊക്കവും 50 കിലോയുമുള്ള അധികവ്യായാമം ചെയ്യാത്ത വനിതാ നാൽപതാം വയസിൽ 60 കിലോ ആയാൽ അതിനർത്ഥം 12 കിലോയോളം കൊഴുപ്പു ശരീരത്തിൽ കൂടുതലായി അടിഞ്ഞിരിക്കുന്നു എന്നാണ്. ഇത് വിഷം പോലെ പ്രവർത്തിച്ച് പ്രഷർ, പ്രമേഹം അലർജി, കാൻസർ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കും. ഒമേഗ 6 കൊഴുപ്പ് കൂടുതലുള്ള സൂര്യകാന്തി എണ്ണയും, ബദാം, കശുവണ്ടി, കപ്പലണ്ടി തുടങ്ങിയ നട്സുകളും കഴിക്കുന്ന വരിൽ ഒമേഗ 6 കൊഴുപ്പ് ഒമേഗ 3യെ അപേക്ഷിച്ച് വളരെ കൂടുതലാകുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
വ്യയാമക്കുറവ്
യന്ത്രവത്കരണത്തിലൂന്നിയ ആധുനിക ജീവിതശൈലിയിൽ പേശികൾ ഉപയോഗിച്ചുള്ള ജോലികൾ കുറഞ്ഞു. അതിനാൽ ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്കു വേണ്ട ഊർജത്തിൻ്റെ ആവശ്യകതയും കുറഞ്ഞു. അന്നജവും, ഉപ്പും, മധുരവും, കൊഴുപ്പും കൂടിയ രുചി കൂട്ടാനുള്ള കെമിക്കലുകളും അടങ്ങിയ ഭക്ഷണം വിലക്കുറവിൽ സമൃദ്ധമായി കിട്ടാൻ തുടങ്ങിയതിനാൽ ആവശ്യത്തിൽ കൂടുതൽ അന്നജവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുകയും അതെല്ലാം കൊഴുപ്പായി ശരീരത്തിൽ അടിയുകയും ചെയ്താണു വണ്ണം വെയ്ക്കുന്നത്. അതേസമയം അധ്വാനമുള്ള എല്ലിൻ്റെയും പേശികളുടെയും അളവ്കുറയുന്നു . ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കൂടുകയും പേശികളുടെയും എല്ലിൻ്റെയും അളവ് കുറയുകയും ചെയ്യുന്നതോടെ ഹോർമോണുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ഇതാണ് പ്രമേഹം, തൈറോയിഡ് രോഗങ്ങൾ,വന്ധ്യത, ഗർഭമലസൽ, വളർച്ചയെത്താത്ത പ്രസവം, ആർത്തവപ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ കൂടാൻ കാരണം.
Conclusion
Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi, Kerala 682013, India

