
Ph: +91 484 288 1860, +91 9495989534
Facebook – https://www.facebook.com/LifeCareCentreKochi/
YouTube – https://www.youtube.com/channel/UCa2Ptsg1d1kZH68-sl-21cA?sub_confirmation=1
വൃക്കരോഗം
ഭക്ഷണത്തിലൂടെയും വായുവിലൂടെയും രക്തത്തിലെത്തുന്ന എല്ലാ വിഷവസ്തുക്കളും കോശങ്ങളിലെ വിസർജ്യവസ്തുക്കളും അരിച്ച് മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കയുടെ ധർമ്മം. ജീവിതശൈലീരോഗങ്ങളായ അമിതവണ്ണം, പ്രമേഹം, അമിതരക്തസമ്മർദ്ധം, രക്തത്തിലെ അമിതകൊഴുപ്പ്, രക്തധമനികളടയൽ, മരുന്നുകൾ, ഭക്ഷണത്തിലെയും സൗന്ദര്യവർദ്ധകവസ്തുകളിലെയും രാസവസ്തുക്കൾ തുടങ്ങിയവയാണ് വൃക്കരോഗങ്ങളിലേക്ക് വഴി വയ്ക്കുന്നത്.
വൃക്കരോഗത്തിൻ്റെ തുടക്കം ചില പ്രത്യേക ടെസ്റ്റുകളിലൂടെ വളരെ നേരത്തെ തന്നെ കണ്ടെത്താനാകും.വൃക്കയുടെ പ്രവർത്തനശേഷി കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ വേണ്ട മുൻകരുതലുകൾ എടുത്താൽ ഡയാലിസിസിലേക്കും വൃക്കമാറ്റിവയ്ക്കലിലേക്കും പോകാതെ വൃക്കയെ കാത്തു രക്ഷിക്കാനാകും.
വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മരുന്നുകളുടെ ഉപയോഗം കഴിവതും കുറയ്ക്കുക.
2. വൃക്കരോഗികളിൽ പ്രഷറും പ്രമേഹവും കൊളെസ്ട്രോളും പോലുള്ള മറ്റു പല ജീവിതശൈലി രോഗങ്ങളും ഉണ്ടാകും. അതെല്ലാം കഴിവതും ജീവിതശൈലിയുടെ തന്നെ മരുന്നുകളില്ലാതെ പരിഹരിക്കുക. ഓരോ മരുന്നും വൃക്കയുടെ ജോലിഭാരം കൂട്ടും.
3. ശ്വസനക്രമീകരണത്തോടെയുള്ള .മിതമായ വ്യായാമം എല്ലാ പേശികൾക്കും കിട്ടുന്ന രീതിയിൽ ആയാസം ഉണ്ടാക്കാതെ രീതിയിൽ ചെയ്യുക
4. ഭക്ഷണത്തിൽ എല്ലാ പോഷകങ്ങളും ശരിയായ അനുപാതത്തിൽ ഉണ്ട് എന്നുറപ്പാക്കുക.
5. ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് എത്രയെന്ന് കണ്ടെത്തി ദുർമേദസ്സ് ഉണ്ടെങ്കിൽ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെ പരിഹരിക്കുക.
6. ഭക്ഷണത്തിലെ സോഡിയത്തിൻ്റെയും പൊട്ടാസ്യത്തിൻ്റെയും അനുപാതം 1:3 ആണെന്നുറപ്പാക്കുക.
7. ഭക്ഷണത്തിൽ ഒമേഗ 3യും ഒമേഗ 6ഉം 1:1 അനുപാതത്തിൽ ആണെന്നുറപ്പാക്കുക.
8. ദിവസവും 8-10 മണിക്കൂർ വിശ്രമവും ഉറക്കവും കിട്ടുന്നു എന്നുറപ്പ് വരുത്തുക.
Conclusion
Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi, Kerala 682013, India

