രോഗപ്രതിരോധസംവിധാനം(Updated 2025)

രോഗപ്രതിരോധസംവിധാനം 

രോഗികളായ അണുക്കളെ കണ്ടുപിടിച്ച് പുറന്തള്ളാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക, മുറിവുണ്ടായാൽ രക്തസ്രാവം നിയയന്ത്രിക്കുക, അണുബാധമൂലമോ, ആരോഗ്യം നഷ്ടപെട്ട കോശങ്ങളെ മാറ്റി പുതിയ കോശങ്ങൾ വളരാൻ വേണ്ട സാഹചര്യം ഒരുക്കുക തുടങ്ങി രോഗം വരാതെ നോക്കാനും വന്നാൽ സുഖപ്പെടുത്താനും പ്രതിരോധശേഷി കൂടിയേ തീരു.

യഥാർത്ഥ രോഗശാന്തി നമ്മുടെ ശരീരത്തിൻ്റെ  ഉള്ളിൽ നിന്നു  തന്നെയാണ് ഉണ്ടാകുന്നത്. വൈദ്യശാസ്ത്രത്തിന് ഇമ്മ്യൂണിറ്റി കൂട്ടാൻ വേണ്ട സാഹചര്യമൊരുക്കാൻ മാത്രമാണ് സാധിക്കുന്നത്. രോഗകാരികളായ അണുക്കൾക്കെതിരെ   പ്രതിരോധശേഷി കൂട്ടാനായി വാക്‌സിൻ കൊടുക്കുക, അണുനാശകങ്ങളായ ആന്റിബയോട്ടിക് നൽകി .

പ്രതോരോധകോശങ്ങളുടെ ജോലിഭാരം കുറയ്ക്കുക, കേടുവന്നതും അണുബാധയോ ക്യാൻസറോ മൂലം പ്രവർത്തനരഹിതമായ ശരീരഭാഗങ്ങളെ ശസ്ത്രക്രിയ വഴി മാറ്റിക്കളഞ്ഞ് പ്രതിരോധകോശങ്ങളുടെ ജോലിഭാരം കുറയ്ക്കുക. അതുവഴി ശരീരത്തിൻ്റെ പ്രതിരോധശേഷി വീണ്ടെടുക്കാനായി സമയം നീട്ടിവാങ്ങികൊടുക്കുക മാത്രമാണ് യഥാർത്ഥ ഡോക്ടർക്ക് ചെയ്യാൻ കഴിയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റ്‌സിൻ്റെ ഇത് തന്നെയാണ് പറയുന്നത്. (“Natural forces within us are the true heals of diseases”). യഥാർത്ഥത്തിൽ രോഗശാന്തിക്കു കാരണം നമ്മുടെ ഉള്ളിലെ ശക്തിയാണ്. ആ ശക്തിയെ ആണ് നാം പ്രതിരോധശേഷി എന്ന് പറയുന്നത്.മജ്ജ മുതൽ ശരീരസ്രവങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന പ്രതിരോധകോശങ്ങളിലൂടെയാണ് ആ ശക്തി പ്രവർത്തിക്കുന്നത്.

പ്രതിരോധശേഷി കുറയാൻ കാരണം എന്ത്?

ശരീരത്തിലെ പ്രതിരോധസംവിധാനത്തിൻ്റെ പ്രവർത്തനം ജീവിതശൈലിയിലെ പല ഘടങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.അവ ഏതെല്ലാമാണ് എന്ന് നോക്കാം.

1. പോഷകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ 

ഏകദേശം 30-70 മില്യൺ കോശങ്ങളുടെ ഒരു സമുച്ചയമാണ് മനുഷ്യശരീരം. എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കാനുള്ള ഊർജ്ജത്തിനും വളരാനും കേടുപാടുകൾ മാറ്റാനും വേണ്ട അടിസ്ഥാന വസ്തുക്കൾ ആവശ്യമാ.ണ് ഈ അടിസ്ഥാന വസ്തുക്കളെയാണു നമ്മൾ പോഷകങ്ങൾ (nutrients) എന്ന് വിളിക്കുന്നത്. വെള്ളം, ഓക്സിജൻ, 14 തരം വിറ്റാമിനുകൾ, 14 തരം മിനറലുകൾ, 4 തരം ഫാറ്റിആസിഡുകൾ അടങ്ങിയ കൊഴുപ്പ്, 20 തരം അമിനോആസിഡുകൾ അടങ്ങിയ പ്രോട്ടീൻ, 2 തരം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ അന്നജം ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ കിട്ടുമ്പോഴാണ് ജീവകോശങ്ങൾക്ക് ഏറ്റവും നന്നായി പ്രവർത്തിക്കാൻ കഴിയുക. ഈ അടിസ്ഥാനഘടങ്ങളായ പോഷകങ്ങൾ ആവശ്യത്തിനു കിട്ടാതെവരികയോ, ആവശ്യത്തിൽ കൂടുതൽ ആകുകയോ ചെയ്താൽ കോശങ്ങളുടെ നിലനിൽപ്പും പ്രത്യുല്പാദനവും തകരാറിലാകും. പ്രതോരോധശേഷി കുറയാനുള്ള പ്രധാന കാരണവും അതുതന്നെയാണ്.

2. പ്രതിരോധകോശങ്ങളുടെ ജോലികൂടുതൽ

പ്രതിരോധശേഷി താളം തെറ്റിക്കുന്ന മറ്റൊരു പ്രധാന കാരണം അമിതമായ ജോലിഭാരമാണ്. നമ്മുടെ ചർമ്മവുമായോ മ്യുക്കസ് മെംബ്രേയിനുമായോ സംസർഗത്തിൽ വരുന്ന ജീവനുള്ളതോ, ഇല്ലാത്തതോ ആയ എല്ലാ വസ്തുക്കളെയും പരിശോധിച്ച് അപകടകാരികളേ നശിപ്പിച്ച് പുറന്തള്ളുക എന്നതാണ് പ്രതിരോധസംവിധാനത്തിൻ്റെ ഒരു പ്രധാന ജോലി.

നമ്മുടെ വസ്ത്രത്തിലെയും ഭക്ഷണത്തിലെയും ലേപനങ്ങളിലെയും രാസവസ്തുക്കളും, വായുവിലൂടെ ശ്വസനേന്ദ്രിത്തിലെത്തുന്ന രാസവസ്തുക്കളും, കണ്ണോ ജനനേന്ദ്രിയമോ ആയി സംസർഗത്തിൽ വരുന്ന രാസവസ്തുക്കളും പ്രതിരോധകോശങ്ങളുടെ പ്രവർത്തിഭാരം കൂട്ടുന്നു. ചുരുക്കത്തിൽ സൗന്ദര്യവർദ്ധകവസ്തുക്കളും, വസ്ത്രത്തിലെ രാസപദാർത്ഥങ്ങളും, അന്തരീക്ഷ മലിനീകരണവും, പെർഫ്യൂമും, ഭക്ഷണത്തിലെ പ്രിസെർവേറ്റീവും, കളറും, ടെസ്റ്റ് മേക്കേഴ്‌സും, കീടനാശിനിയുടെ അംശവും എല്ലാം നമ്മുടെ പ്രതിരോധകോശങ്ങളുടെ പ്രവർത്തിഭാരം വർദ്ധിപ്പിക്കുന്നു.

ആഗോളവത്കരണത്തിലൂടെ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉണ്ടാക്കപ്പെടുന്ന പഴങ്ങളും, പച്ചക്കറികളും ധാന്യങ്ങളും, മൽസ്യമാംസാദികളും എല്ലാം നമ്മുടെ ഭക്ഷണത്തിൻ്റെ  ഭാഗമായി. അതുപോലെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വസ്ത്രവും, ബോഡി കെയർ പ്രോഡക്റ്റും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി. വായുവിലൂടെയും കണ്ണും ശ്വാസനാളിയുമായി സംസർഗത്തിൽ വരുന്ന പെർഫ്യൂമുകളുടെയും അന്തരീക്ഷമലീനികരണത്തിൻ്റെയും അളവും കൂടുന്നു. ഇതെല്ലം നമ്മുടെ പ്രതിരോധകോശങ്ങളുടെ പ്രവർത്തിഭാരവും  കൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ ശരീരമായി സംസർഗത്തിൽ വരുന്ന പോഷകങ്ങളല്ലാത്ത ബയോളജിക്കലിയോ, കെമിക്കലിയോ ആക്റ്റീവായ വസ്തുക്കളെല്ലാം നമ്മുടെ പ്രതിരോധകോശങ്ങളുടെ പ്രവൃത്തിപരം കൂട്ടുന്നു. ഒപ്പം തന്നെ പോഷകങ്ങളുടെ അനുപാതത്തിലെ കുറവും കുടുതലും പ്രതിരോധകോശങ്ങളുടെ പ്രജനനത്തെയും വളർച്ചയേയും കാര്യശേഷിയേയും പ്രതികൂലമായിബാധിക്കുകയും പ്രതിരോധശേഷി കുറയാൻ കരണമായിത്തീരുകയും ചെയ്യുന്നു.

3. വ്യായാമത്തിൻറ്റെയും കായികാധ്വാനത്തിൻറ്റെയും കുറവ് 

പേശികൾ പ്രവർത്തിക്കുമ്പോൾ പേശികളിൽ നിന്നും സന്ധികളിൽ നിന്നും പുറത്തു വരുന്ന സൈറ്റോകൈനിൻസ് വിഭാഗത്തിൽപ്പെട്ട രാസവസ്തുക്കൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ പ്രധാന പങ്കുണ്ട്, കായികാധ്വാനമോ വ്യായാമമോ ചെയ്യുമ്പോൾ ഈ രാസവസ്തുക്കൾ മസ്തിഷ്കത്തെയും മസ്തിഷ്കത്തിലെ ഹോർമോൺ ഗ്രന്ഥികളെയും ഉത്തേജിപ്പിക്കുകയും അതുവഴി പ്രതിരോധപ്രവർത്തനങ്ങളുടെയും ഹോർമോണുകളുടെയും സംതുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.  ആധുനികജീവിതത്തിലെ യന്ത്രവൽക്കരണം മൂലം കായികക്ഷമത വേണ്ട ജോലികൾ  കുറഞ്ഞു. ടെലിവിഷനും കമ്പ്യൂട്ടറും സ്മാർട്ഫോണും മൂലം ആയികായികക്ഷമതവേണ്ട കളികൾക്ക് വേണ്ടി ചിലവഴിക്കുന്ന സമയവും കുറഞ്ഞു. ഇത് ഹോർമോൺ വ്യവസ്ഥയുടെയും പ്രതിരോധപ്രവർത്തനങ്ങളുടെയും താളംതെറ്റാനും അതുമൂലം രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു.

4. ഇരുട്ടിൻ്റെയും ഉറക്കത്തിൻ്റെയും കുറവ് 

ഇരുട്ട് പടരുമ്പോൾ മസ്തിഷ്കത്തിലെ പീനിയൽ ഗ്ലാൻഡിൽ നിന്ന് പുറത്തുവരുന്ന മെലാറ്റോണിൻ എന്ന ഹോര്മോണാണു ശരീരത്തിലെ മറ്റ് ഹോർമോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കൃത്രിമ വെളിച്ചം ഈ ഹോർമോണിൻ്റെ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവ് ഹോർമോണുകളുടെ അസംതുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഉറക്കത്തിൽ പേശികളും നാഡീവ്യൂഹവും തലച്ചോറും വിശ്രമിക്കുമ്പോഴാണ് ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ മാറ്റുന്നതിലും പുനർനിർമ്മാണത്തിലും വിസർജ്യവസ്തുക്കളെയും വിഷാംശവും പുറന്തള്ളുന്നതിലും ശരീരകോശങ്ങക്ക് ശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട്. കൃത്രിമ വെളിച്ചവും ടെലിവിഷനും കമ്പ്യൂട്ടറും സ്മാർട്ഫോണും പഠനവും ജോലിയും എല്ലാം ഉറക്കം കുറയ്കുമ്പോൾ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു.

5. മാനസികസംഘർഷം 

കുടുംബപ്രശ്നങ്ങളും ജോലിപ്രശ്നങ്ങളും മൂലമുണ്ടാകുന്ന മാനസികസംഘർഷവും അതുമൂലമുള്ള ഹോർമോൺ വ്യതിയാനങ്ങളും പ്രതിരോധപ്രവർത്തനങ്ങളുടെ താളം തെറ്റാനും അതുമൂലം രോഗങ്ങളുണ്ടാകാനുമുള്ള സാധ്യതയും വർദ്ധിക്കുന്നു.

പ്രതിരോധശേഷി കൂട്ടാൻ എന്ത് ചെയ്യണം

പ്രതിരോധസംവിധാനത്തിന്റെയും പ്രവർത്തനത്തിൽ രണ്ട് പ്രധാന ഘടങ്ങളാണുള്ളത്. ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളും, ആന്റിഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളും . ഈ രണ്ട്  ഘടകങ്ങളുടെയും പ്രവർത്തനം ഉത്തമവും സംതുലിതവുമായ അവസ്ഥയിൽ നിലനിർത്തുകയാണ് ആരോഗ്യം നിലനിർത്താനും രോഗാവസ്ഥയിൽ ആരോഗ്യം വീണ്ടെടുക്കാനും വേണ്ടത്, ഇതിനായി നാലു കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്,

1. എല്ലാ പോഷകങ്ങളും ശരീരയായ അളവിലും അനുപാതത്തിലും ശരീരത്തിനു കിട്ടുന്നു എന്നുറപ്പ് വരുത്തുക. ഒന്നും അമിതമാകുകയോ കുറഞ്ഞു പോകുകയോ പാടില്ല.

2. എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിനു രക്തയോട്ടവും അതുവഴി ഓക്സിജനും പോഷകങ്ങളും കിട്ടുന്നു എന്നും കോശങ്ങളിലെ വിസർജ്യങ്ങൾ  നീക്കം ചെയ്യപ്പെടുന്നു എന്നും ഉറപ്പുവരുത്താനായി  ആയാസമില്ലാത്തതും ശ്വാസോച്ഛ്വാസും ക്രമീകരിച്ചുള്ള വ്യായാമം ചെയ്യുക.

3. പ്രതിരോധസംവിധാനത്തിൻ്റെ പ്രവർത്തിഭാരം കൂട്ടുന്ന രാസവസ്തുക്കൾ ഭക്ഷണത്തിലൂടെയും, മരുന്നുകളിലൂടെയും, വസ്ത്രത്തിലൂടെയും, സൗന്ദര്യവർദ്ധകവസ്തുകളിലൂടെയും, വായുവിലൂടെയും ഉള്ളിൽ ചെല്ലുന്നത് നിയന്ത്രിക്കുക 

4. പോഷകങ്ങളിൽ ഒമേഗ 3 ഒമേഗ 6 എന്നീ കൊഴുപ്പുകളും അവയിൽനിന്നും ഉണ്ടാക്കപ്പെടുന്ന രാസവസ്തുക്കളുമാണ് പ്രതിരോധസംവിധാനത്തെ നിയന്ത്രിക്കുന്നതും അതിലെ ഇൻഫ്ളമേഷൻ, ആന്റിഇൻഫ്ളമേഷൻ പ്രവർത്തന ഘടകങ്ങളുടെ സംതുലിതാവസ്ഥ നിലനിർത്തേണ്ടതും. അതിനാൽ ഭക്ഷണത്തിലെയും കോശങ്ങളിലെയും ഒമേഗ 3 ഒമേഗ 6 കൊഴുപ്പുകളുടെ അനുപാതം 1:1 ആക്കി നിയന്ത്രിക്കുക.

5. ശരീരത്തിലെ കൊഴുപ്പുകോശങ്ങളിൽ നിന്നുണ്ടാകുന്ന ഹോർമോണു കൾക്കും പേശികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മയോകൈനിനുകൾക്കും പ്രതിരോധസംവിധാനത്തിന്റെയും, ഹോർമോൺ സംവിധാനത്തിൻ്റെയും  സംതുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുണ്ട്. അതിനാൽ ശരീരത്തിലെ കൊഴുപ്പിൻ്റെയും കൊഴുപ്പിതര വസ്തുക്കളുടെയും അനുപാതം നിയന്ത്രിച്ച് ദുർമേദസ്സ് ഒഴിവാക്കുക .

6. ദിവസവും 8-10 മണിക്കൂർ വിശ്രമത്തിനും ഉറക്കത്തിനുമായി മാറ്റി വെച്ച് കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും പുനരുജ്ജീവനത്തിനും അവസരം ഒരുക്കുക.

 

Conclusion

Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi
, Kerala 682013, India

Leave a comment