
Ph: +91 484 288 1860, +91 9495989534
Facebook – https://www.facebook.com/LifeCareCentreKochi/
YouTube – https://www.youtube.com/channel/UCa2Ptsg1d1kZH68-sl-21cA?sub_confirmation=1
പ്രമേഹം
പ്രമേഹരോഗം രണ്ടുതരമാണ് ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും. പ്രതിരോധപ്രവർത്തനങ്ങളിലെ താളംതെറ്റൽ മൂലം പാൻക്രിയാസിലെ ഇൻസുലിൻ ഉണ്ടാക്കുന്ന കോശങ്ങളെ പ്രതിരോധകോശങ്ങൾ ആക്രമിച്ചു നശിപ്പിക്കുന്നതിനാൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമില്ലാതാവുന്നതുമൂലം രക്തത്തിലെ ഗ്ലുക്കോസിൻ്റെഅളവ് കൂടുന്നു. രക്തത്തിലെ ഗ്ലുക്കോസ് കൂടുമ്പോൾ ഇത് രക്തക്കുഴലുകൾക്കും ഹൃദയഭിത്തിക്കും കേടുണ്ടാക്കും. കണ്ണിലെ രക്തക്കുഴലുകൾക്ക് തകരാറു സംഭവിക്കുമ്പോഴാണ് പ്രമേഹരോഗികളിൽ കാഴ്ച്ച മങ്ങുന്നത്. വൃക്കയിലെ രക്തക്കുഴലുകളിലുണ്ടാകുന്ന തകരാറും രക്തത്തിലെ കൂടുതലുള്ള ഗ്ലുക്കോസിനെ പുറംതള്ളാനായി കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നതും മൂലമാണ് പ്രമേഹരോഗികളുടെ വൃക്ക തകരാറിലാകുന്നത്. കാലിലേക്കുള്ള രക്തക്കുഴലുകൾ തകരാറിലാകുന്നതിനാൽ വേണ്ടത്ര ഓക്സിജനും പോഷകങ്ങളും കിട്ടാത്തതിനാൽ മുറിവുണങ്ങാതെ വരുന്നതും തുടർന്നുണ്ടാകുന്ന പഴുപ്പുമൂലം വിരലുകളും പാദവും ഒക്കെ മുറിച്ചുമാറ്റേണ്ടിവരികയും ചെയ്യുന്നത്.
പ്രേമഹത്തെ എങ്ങനെ അതിജീവിക്കാം
ടൈപ്പ് 1 പ്രമേഹം തുടക്കത്തിലേ കണ്ടെത്തി,(പാൻക്രിയാസ് കോശങ്ങൾ പൂർണമായും നശിക്കുന്നതിനു മുൻപായി) പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റലിനുള്ള കാരണക്കാരായ ജീവിതശൈലീഘടകങ്ങൾ ഏതെല്ലാം എന്ന് കണ്ടുപിടിച്ചു ജീവിതശൈലി ക്രമപ്പെടുത്തിയാൽ, പാൻക്രിയാസ് കോശങ്ങളെ പ്രതിരോധകോശങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനും ഒരുപക്ഷെ അവയുടെ പുനരുജ്ജീവനം സാധ്യമാക്കുകയും ചെയ്യാം. നാം കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളിലും ഗ്ലുക്കോസ് ഉണ്ടാക്കാനുള്ള അന്നജം അടങ്ങിയിട്ടുണ്ട്. ശരീരം ഊർജോല്പാദനത്തിനാണ് ഗ്ലുക്കോസ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭക്ഷണത്തിലെ കൊഴുപ്പിൽ നിന്നും പ്രോട്ടീനിൽ നിന്നും ഊർജ്ജം ഉണ്ടാക്കാം. ശരീരത്തിലെ ഗ്ലുക്കോസിൻ്റെ അളവ് കുറഞ്ഞാൽ പ്രോട്ടീൻ നിന്ന് ശരീരത്തിന് ഗ്ലുക്കോസ് ഉണ്ടാക്കാൻ കഴിയും. പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലുക്കോസ് കുറഞ്ഞുപോകുന്നത് രോഗം കൊണ്ടല്ല, മറിച്ച് അതിനെടുക്കുന്ന ഇൻസുലിൻ്റെയും ഗുളികകളുടെയും അമിതാവർത്തനം മൂലമുള്ള പാർശ്വഫലങ്ങൾ ആണ്.
ടൈപ്പ് 2 പ്രമേഹത്തിൽ ഇൻസുലിൻ്റെ പ്രവർത്തനശേഷി കുറയുന്നു.
അതിനാൽ പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിച്ചു തുടങ്ങുന്നു.
ആദ്യഘട്ടത്തിനെ പ്രീ ഡയബറ്റിസ് എന്നാണ് പറയുന്നത്. ഈ ആദ്യഘട്ടത്തിൽ
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടില്ല. ഈ സ്റ്റേജിൽ തന്നെ
കണ്ടുപിടിച്ച് ഭക്ഷണവും വ്യായാമവും ജീവിതശൈലിയും ക്രമപ്പെടുത്തിയാൽ ടൈപ്പ് 2 ഡയബെറ്റിസിനെ പൂർണ്ണമായും തടയാനാകും. പുതിയ പഠനങ്ങൾ കാണിക്കുന്നത് ടൈപ്പ് 2 ഡയബെറ്റിസിനു കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ മൂലമുള്ള ഓട്ടോഇമ്മ്യൂൺ
പ്രവർത്തനങ്ങളാണ് എന്നാണ്. പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റാൻ
കാരണം ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പും കൊഴുപ്പിലെ ഒമേഗ6 ഘടകങ്ങളുമാണ്. ഒരു ദിവസത്തെ ഭക്ഷണത്തിലെ അന്നജത്തിൻറ അളവ് 50gm ആയി കുറച്ചാൽ ശരീരത്തിനാവശ്യമായ ഇൻസുലിൻ്റെ അളവ് വളരെ കുറവ് മതിയാകും. ടൈപ്പ് 1 പ്രമേഹം ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിച്ചാൽ ജീവിതശൈലിയും ഭക്ഷണവും ക്രമീകരിച്ച് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും പാൻ ക്രിയാസ് കോശങ്ങൾ നശിക്കുന്നതു തടയാനും അവയെ പുനരുജ്ജീവിപ്പിക്കാനും കഴിയും.
ടൈപ്പ് 2 പ്രമേഹത്തിൽ കോശങ്ങളിലെ ഇൻസുലിൻ റിസപ്റ്ററുകൾ
പ്രതിരോധസംവിധാനത്തിലെ താളപ്പിഴ മൂലം പ്രവർത്തിക്കാതാകുകയും
പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉണ്ടാക്കി അത് പരിഹരിക്കാൻ ശ്രമിക്കുകയുമാണു ചെയ്യുന്നത്. ഇൻസുലിൻ്റെ അളവ് കൂടുന്നതോടെ മറ്റ് ഹോർമോണുകളുടെ പ്രവർത്തനവും താളം തെറ്റുന്നു. അതോടെ വിശപ്പ് കൂടുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുകയും അതെല്ലാം കൊഴുപ്പാക്കി സംഭരിക്കുകയും ചെയ്യുന്നു. അമിതമായ കൊഴുപ്പും അതിലെ ഒമേഗ6 ഘടകത്തിൻ്റെ ആധിക്യവും ഹൃദയത്തെയും രക്തക്കുഴലുകളെയും മറ്റ് അവയവങ്ങളെയും പ്രതികൂലമായി ബാധിച്ച് പല രോഗങ്ങൾക്കും തെളിയിക്കുകയും ചെയ്യുന്നു. അമിതമായി വണ്ണം വയ്ക്കുന്നതും, മുഖത്തും, കഴുത്തിലും,കക്ഷത്തിലും, തുടയിലും, സന്ധികളിലും കറുത്ത നിറം പടരുന്നതും ടൈപ്പ് 2 പ്രമേഹത്തിൻ്റെ ലക്ഷണമാണ്. ജീവിതശൈലി ക്രമീകരിച്ച് ഇവയെ പരിഹരിക്കാവുന്നതേയുള്ളു.ടൈപ്പ് 2 പ്രേമഹരോഗങ്ങളിൽ ഇൻസുലിനോ ഇൻസുലിൻ്റെ അളവ് കൂട്ടാനുള്ള ഗുളികയോ കഴിക്കുമ്പോൾ ഇൻസുലിൻ്റെ അളവ്ക്രമാതീതമായിക്കൂട്ടാനുള്ള വർധിക്കുകയും വിശപ്പ് കൂടി ശരീരത്തിൽ ക്രമാതീതമായി കൊഴുപ്പടിയാൻ ഇടയാക്കുകയും ചെയ്യുന്നു.മരുന്നുകൾ മൂലം രക്തത്തിലെ ഗ്ലുക്കോസ് നിയന്ത്രിക്കപ്പെട്ടാലും അമിതമായി അടിയുന്ന ദുർമേദസ്സ് രോഗങ്ങളിലേക്ക് നയിക്കുന്നു.ജീവിതശൈലി ക്രമപ്പെടുത്തി മരുന്നില്ലാതെ പ്രമേഹനിയന്ത്രണത്തിനു ചെയ്യേണ്ടത്,( പരിശോധനയിലൂടെ കൊഴുപ്പിൻ്റെയും ലീൻമാസ് കൊഴുപ്പല്ലാത്ത ഘടകങ്ങൾ) അനുപാതം എത്രയെന്നു കണ്ടെത്തി അമിതകൊഴുപ്പ് മാറ്റാൻ വേണ്ട ജീവിതശൈലി ക്രമീകരങ്ങൾ നടത്തുക.
2) രക്തപരിശോധന നടത്തി പ്രമേഹം മൂലം ഏതെല്ലാം അവയവങ്ങൾക്കു എത്രമാത്രം കേടുപാടുകൾ സംഭവിച്ചു എന്ന് മനസിലാക്കുക.
3 ) രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് ക്രമത്തിലും താഴ്ത്തുന്ന ഇൻസുലിനും ഗുളികകളും നിർത്തുക. അന്നജത്തിൻ്റെ അളവ് ഭക്ഷണത്തിൽ കുറച്ചിട്ട് ഇൻസുലിൻ എടുത്താൽ ഗ്ലുക്കോസ് കുറഞ്ഞു തലകറക്കവും ബോധക്കേടും ഉണ്ടാകും.
4) എല്ലാ പോഷകങ്ങളും ശരിയായ അളവിലും അനുപാതത്തിലും ഭക്ഷണത്തിലൂടെ കിട്ടുന്നു എന്ന് ഉറപ്പാക്കുക.
5) ഭക്ഷണത്തിലെ അന്നജത്തിൻ്റെ അളവ് 50 mg ആയി കുറക്കുക.
6) ഭക്ഷണത്തിലെ ഒമേഗ 6 കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുകയും ഒമേഗ 3 കൊഴുപ്പിൻ്റെ അളവ് കൂട്ടുകയും ചെയ്തത് 1:1 എന്ന അനുപാതത്തിൽ എത്തിക്കുക.. ഇത് പ്രമേഹത്തിനു മൂലകാരണമായപ്രതിരോധപ്രവർത്തനത്തിലെ താളപ്പിഴകൾ പരിഹരിക്കാൻ ഏറെ സഹായിക്കും.
7) അമിതവണ്ണമോ ദുർമേദസോ ഉള്ളവരിൽ ദിവസേന ഭക്ഷണത്തിലൂടെയുള്ള ഊർജ്ജം 650 കലോറി ആയി കുറയ്ക്കുക.
ഊർജ്ജത്തിന്റെ ഉപയോഗം കൂട്ടിയാൽ മാത്രമേ അമിതമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പും അതിലെ വിഷാംശവും പുറത്തു കളയാനാകു.
അതിനായി ശരീരത്തിന് ആയാസമുണ്ടാകാത്ത വ്യായാമങ്ങൾ ചെയ്യുക. ശരീരത്തിലെ എല്ലാ കോശങ്ങൾക്കും രക്തയോട്ടവും ഓക്സിജൻ്റെ ലഭ്യതയും ഉറപ്പുവരുന്ന രീതിയിൽ ശ്വാസോച്ച്വസം ക്രമീകരിച്ചുള്ള വ്യായാമമാണ് മെറ്റബോലിസം കൂട്ടി കൊഴുപ്പു മാറ്റിക്കളയാൻ ഉത്തമം. അമിതവണ്ണമുള്ളവർക്ക് കാലിനു ആയാസമുണ്ടാക്കുന്ന നടത്തം ഓട്ടം ഒക്കെ ഒഴിവാക്കി കിടന്നും ഇരുന്നും ഉള്ള വ്യായാമങ്ങൾ ആണ് ഉത്തമം. കിടന്നുകൊണ്ടുള്ള വ്യായാമങ്ങൾ ആണ് കുടവയർ കുറയാനും ഉത്തമം. പ്രമേഹത്തിനു മൂലകാരണം താളം തെറ്റിയ പ്രതിരോധപ്രവർത്തനങ്ങൾ മൂലമുള്ള ഓട്ടോഇമ്മ്യൂൺ രോഗാവസ്ത ആയതിനാലും രക്തത്തിലെ അമിതഗ്ലുക്കോസ് വിഷംപോലെ പ്രവർത്തിക്കുന്നതും മൂലം ഇത്തരം രോഗികളിൽ അണുബാധയ്ക്കും,ക്യാൻസറിനും വൃക്കരോഗത്തിനും ഹൃദ്രോഗത്തിനും അലർജിക്കും ഓട്ടോഇമ്മ്യൂൺ രോഗങ്ങൾക്കും എല്ലാം സാധ്യത വർധിപ്പിക്കുന്നു
ശരിയായ പ്രമേഹചികിത്സയ്ക്കു വേണ്ടത് രക്തത്തിലെ ഗ്ലുക്കോസ് കുറയ്ക്കുക മാത്രമല്ല മറിച്ചു ജീവിതശൈലി ക്രമീകരിച്ചു ഹോർമോൺ വ്യവസ്ഥയെയും പ്രതിരോധപ്രവർത്തനങ്ങളെയും ക്രമപ്പെടുത്തുകയാണ്. ജീവിതശൈലി ക്രമീകരിക്കാനുള്ള മനസ്സും അതിനു വേണ്ട ശാസ്ത്രീയമായ അറിവും ഉണ്ടെങ്കിൽ പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം പൂർണമായും മരുന്നൊഴിവാക്കി ചികിത്സിച്ചു ഭേദമാക്കാം. ടൈപ്പ് 2 പ്രമേഹത്തിൽ എല്ലാവരിലും ഇന്സുലിന് പൂർണമായി ഒഴിവാക്കാനാവില്ല എങ്കിലും ഇൻസുലിൻ്റെ ഡോസ് കുറയ്ക്കാനാകും.
Conclusion
Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi, Kerala 682013, India

