പോഷകങ്ങൾ(Updated 2025)

പോഷകങ്ങൾ 

പോഷകക്കുറവും രോഗങ്ങളും 

കോശങ്ങൾക്കുള്ളിലും  പുറത്തും നടക്കുന്ന രാസപ്രവർത്തനങ്ങളുടെ ഒരു ചങ്ങലയാണ് ജീവൻ നിലനിർത്തുന്നത്. ഈ രാസപ്രവർത്തനങ്ങളുടെ പരിണിതഫലമായി ചൂട് പുറത്ത് വരുന്നു. ജീവൻ നിലനിൽക്കുന്നിടത്തോളം കാലം ശരീരത്തിനു  ചൂട് ഉണ്ടാകും. മറിച്ച് മണിക്കൂറുകൾക്കുള്ളിൽ ശരീരം അതിൻ്റെ ചൂട് നഷ്ടപ്പെട്ടു മരവിക്കുന്നതു കോശങ്ങൾക്കുള്ളിലും പുറത്തും നടക്കുന്ന രാസപ്രവർത്തനങ്ങൾ നിലക്കുന്നതിനാലാണ്. ജീവൻ നിലനിർത്തുന്നതിനാവശ്യമായ രാസപ്രവർത്തനങ്ങൾക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളാണ് പോഷകങ്ങൾ. ചില പോഷകങ്ങളെ ശരീരകോശങ്ങൾക്ക് മറ്റ് പോഷകങ്ങളിൽ നിന്നും ഉണ്ടാക്കാൻ സാധിക്കും. ഉദാഹരണമാണു കൊളസ്‌ട്രോൾ എന്ന കൊഴുപ്പ്. കോശഭിത്തികൾക്ക് ബലം പകരാൻ കൊളസ്‌ട്രോൾ ആവശ്യമാണ്. മൽസ്യം, മാസം തുടങ്ങിയ മൃഗജന്യഭക്ഷണങ്ങളിൽ മാതമേ കൊളസ്‌ട്രോൾ ഉള്ളൂ . പക്ഷെ സസ്യജന്യ ഭക്ഷണത്തിൽ നിന്നു  കൊളസ്‌ട്രോൾ ഉണ്ടാക്കാൻ  കോശങ്ങൾക്കു കഴിയും. അത്യാവശ്യ പോഷകങ്ങൾ എന്നറിയപ്പെടുന്ന 14 വിറ്റാമിനുകൾ  14 മിനറലുകൾ 9 അമിനോആസിഡുകൾ ഒമേഗ 3 ഒമേഗ 6 എന്നി കൊഴുപ്പുകൾ നാരുകൾ എന്നിവ ഭക്ഷണത്തിലൂടെ  കിട്ടാതെ വന്നാൽ രാസപ്രവർത്തനങ്ങളുടെ താളം തെറ്റുകയും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആധുനിക ഭക്ഷണക്രമത്തിൽ പലതരം വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒമേഗ 3  വിഭാഗത്തിൽപ്പെട്ട കൊഴുപ്പിൻ്റെയും  നാരിൻ്റെയും  കുറവ് പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ ബാധിക്കുന്നു. ദരിദ്രവിഭാഗത്തിനിടയിൽ പ്രോട്ടീനിൻ്റെ  കുറവ് വളരെ കൂടുതലാണ്. സസ്യഭക്ഷണത്തിൽ മാത്രം കാണപ്പെടുന്ന ദഹിക്കാത്ത അന്നജമായ നാരു കുടലിൻ്റെയും, കുടലിനുള്ളിലെ ഉപകാരികളായ സൂക്ഷമ ജീവികളുടെയും പ്രവർത്തനത്തിനും അത്യാവശ്യമാണ്. ഭക്ഷണത്തിലെ നാരിൻ്റെ കുറവ് കുടലിലെ കാൻസറിനും മലബന്ധത്തിനും, അർശ്ശസ്സ് പോലുള്ള രോഗങ്ങൾക്കും കാരണമാക്കും .

പോഷകക്കൂടുതലും രോഗങ്ങളും 

പോഷകങ്ങൾ ശരീരത്തിനു  ആവശ്യമാണ്. പക്ഷെ അധികമായാൽ അത് വിഷമാണ്. ആധുനിക ഭക്ഷണക്രമത്തിൽ അന്നജത്തിൻറെയും ഒമേഗ 6, പൂരിതകൊഴുപ്പ്, ട്രാൻസ്‌കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് വളരെ കൂടുതലായാണ് കാണുന്നത്. ഭക്ഷണത്തിൽ സോഡിയം കൂടുകയും പൊട്ടാസ്യം കുറയുകയും ചെയ്യുന്നതാണ് ഹൃദ്രോഗത്തിലേയ്ക്കും വൃക്കരോഗങ്ങളിലെക്കും  നയിക്കുന്ന അമിതരക്തസമ്മർദ്ദത്തിൻ്റെ പ്രധാന കാരണം. പ്രതിരോധശേഷിയെ നിയന്ത്രിക്കുന്ന ഒമേഗ 6 കൊഴുപ്പ് കൂടുകയും ഒമേഗ 3 കൊഴുപ്പ് തീരെ കുറയുകയും ചെയ്യുന്നത് ഇൻഫ്ളമേറ്ററി രോഗങ്ങൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, കാൻസറുകൾ എന്നിവയിലേക്ക് നയിക്കാൻ ഇടയാക്കുന്നു.

 

Conclusion

Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi
, Kerala 682013, India

Leave a comment