ഹോർമോൺ ഇമ്പാലൻസ്(Updated 2025)

ഹോർമോൺ ഇമ്പാലൻസ്

ശരീരത്തിൻ്റെ ഹോർമോൺ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഹോർമോൺ ഗ്രന്ഥികളിൽ നിന്നും രക്തത്തിൽ കലർന്ന്  കോശങ്ങളിൽ എത്തിച്ചേരുന്ന  ഹോർമോണുകളാണ് ഭക്ഷണം, വ്യായാമം, ശാരീരികവും മാനസികവുമായ  പ്രവർത്തനങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ  , മരുന്നുകൾ, അന്തരീക്ഷമലിനീകരണം ഇവയെല്ലാം ഹോർമോണുകളുടെ അളവും പ്രവർത്തനക്ഷമതയും തെറ്റാൻ സാധ്യത വർദ്ധിപ്പിക്കുന്നു.

ഏറ്റവും കൂടുതലായി കാണുന്ന ഹോർമോൺ പ്രശ്നം പ്രമേഹവും, റീപ്രൊഡക്ടിവ് ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ വന്ധ്യതയും, ആർത്തവ പ്രശ്നങ്ങളുമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന കഷണ്ടിക്കു കാരണവും ഈ ഹോർമോൺ ഇമ്പാലൻസ് ആണ്. പുരുഷന്മാരിലെ പ്രോസ്റ്റേറ്റിൻ്റെ അമിതവളർച്ചയ്ക്കും മൂത്രതടസ്സത്തിനും കാരണവും ഹോർമോൺ ഇമ്പാലൻസ് ആണ്. പെൺകുട്ടികളിലും സ്ത്രീകളിലും അമിതവണ്ണം മൂലമുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറിയും അതുമൂലമുള്ള ഹോർമോൺ വ്യതിയാനങ്ങളും വന്ധ്യത, ഗർഭകാല രോഗങ്ങൾ, പ്രമേഹം, അമിതരക്തസമ്മർദ്ദം, ഹൃദ്രോഗം, ഗർഭാശയത്തിലും സ്തനങ്ങളിലും ഉണ്ടാകുന്ന കാൻസർ എന്നിവയ്ക്കു സാധ്യത വർദ്ധിപ്പിക്കുന്നു 

തൈറോയ്‌ഡ് ഹോർമോണിൻ്റെ കുറവ് മൂലമുണ്ടാകുന്ന ക്ഷീണം, അമിതമായ വണ്ണംവെയ്ക്കൽ, വിഷാദരോഗം (ഡിപ്രെഷൻ), എന്നിവ ഈ അടുത്തകാലത്തു കൂടിവരുന്നതായി കാണുന്നു. മാനസികസംഘർഷം (സ്ട്രെസ്സ്) മൂലം അഡ്രിനൽഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് പ്രമേഹം, അമിതവണ്ണം, മാനസിക പ്രശ്നങ്ങൾ (ദേഷ്യം, സങ്കടം, വിഷാദരോഗം) തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

                                       മസ്തിഷ്കത്തിൻ്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന പീനിയിൽ ഗ്ലാൻഡ് എന്ന ഹോർമോൺഗ്രന്ഥിയിൽ നിന്നു വരുന്ന മെലാറ്റോണിൻ എന്ന ഹോർമോണാണ് മറ്റു ഹോർമോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കവഹിക്കുന്നത്. ഇരുട്ടുമ്പോൾ ഈ ഹോർമോൺ കൂടുതലായി ഉണ്ടാകുന്നതിനാലാണ് നമ്മുക്കുറക്കം വരുന്നത്. കൃത്രിമവെളിച്ചവും ഉറക്കക്കുറവും ഹോർമോൺ ഇമ്പാലൻസിലേക്ക് നയിക്കുന്നു.

 

Conclusion

Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi
, Kerala 682013, India

Leave a comment