
Ph: +91 484 288 1860, +91 9495989534
Facebook – https://www.facebook.com/LifeCareCentreKochi/
YouTube – https://www.youtube.com/channel/UCa2Ptsg1d1kZH68-sl-21cA?sub_confirmation=1
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ
ശരീര കോശങ്ങളെ നമ്മുടെ തന്നെ പ്രതിരോധ കോശങ്ങളോ, പ്രതിരോധപദാർത്ഥങ്ങളായ ആൻ്റിബോഡി വിഭാഗത്തിൽപെട്ട വസ്തുക്കളോ ആക്രമിച്ച് നശിപ്പിക്കാൻ തുടങ്ങുന്ന അവസ്ഥയാണിത്. ഈ രോഗം ഏതു അവയവത്തെയും ബാധിക്കും. സന്ധികളെ ബാധിച്ചാൽ സന്ധിവാതം തൈറോയ്‌ഡിനെ ബാധിച്ചാൽ തൈറോഡൈറ്റിസ്. പ്രതിരോധശേഷി താളം തെറ്റിയാൽ നാഡീകോശങ്ങൾ, മസ്തിഷ്കകോശങ്ങൾ, മജ്ജ, ഹൃദയം മുതൽ ഏതു ഭാഗത്തെ കോശങ്ങളെയും നമ്മുടെ പ്രതിരോധസംവിധാനം ആക്രമിച്ച് തുടങ്ങാം. പോഷകങ്ങളിലെ കുറവും ദുർമേദസ്സും ഒമേഗ 3,6 അനുപാതം തേടുന്നതും ശരീരത്തിൽ എത്തുന്ന അണുക്കളും, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, വായുവിലൂടെയും, ചർമ്മത്തിലൂടെയും ഉള്ളിലെത്തുന്ന രാസവസ്തുക്കളുടെ ആധികവും മൂലമുള്ള അമിതജോലിഭാരം ആണ് പ്രതിരോധസംവിധാനത്തിൻ്റെ താളം തെറ്റാൻ കാരണം. പണ്ട് കാരണം എന്തെന്നു അറിയാതിരുന്ന പല രോഗങ്ങൾക്കും കാരണം ഓട്ടോഇമ്മ്യൂൺ രോഗം ആണെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഹൃദയത്തിനു മുൻപിലായി നെഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്ന തൈമസ് എന്ന ഗ്രന്ഥിയാണ് പ്രതിരോധ കോശങ്ങളെ സ്വന്തശരീര കോശങ്ങളെ ആക്രമിക്കാതിരിക്കാൻ പഠിപ്പിക്കുന്നത്. 12 വയസ്സിനു മുൻപായി ഈ പഠനം ഏതാണ്ട് പൂർത്തിയാക്കുകയും തൈമസ്സ്‌ഗ്രന്ഥി ചുരങ്ങിത്തുടങ്ങുകയും ചെയ്യുന്നു. ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്, കുട്ടികളുടെ ജീവിതശൈലിയിലെ പാകപ്പിഴകൾ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ വർധിപ്പിക്കും എന്നാണ്.
ഓട്ടോഇമ്മ്യൂൺ വിഭാഗത്തിൽപെട്ട രോഗബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അമിതവണ്ണമോ ദുർമേദസ്സോ ഉണ്ടോ എന്ന് പരിശോധിച്ച് ഉണ്ടെങ്കിൽ അത് മാറാൻ വേണ്ട ചികിത്സ എടുക്കുക
2. എല്ലാ പോഷകങ്ങളും ശരിയായ അനുപാതത്തിൽ ഭക്ഷണത്തിലൂടെ കിട്ടുന്നു എന്നുറപ്പുവരുത്തുക.
3. ഒമേഗ 3യും 6ഉം കൊഴുപ്പുകൾ ഒരേ അനുപാതത്തിലാണ്. ഭക്ഷണത്തിലും ചർമ്മസംരക്ഷണത്തിനും, കേശസംരക്ഷണത്തിനും ഉപോയോഗിക്കുന്ന എണ്ണയിലും ഉള്ളത് എന്നുറപ്പ് വരുത്തുക.
4. നിറങ്ങളും, രുചി കൂട്ടാനും, കേടുവരാതെയിരിക്കാനുമുള്ള രാസവസ്തുക്കൾ ചേർത്ത ഭക്ഷണം ഒഴുവാക്കുക. ഭക്ഷ്യവസ്തുക്കളുടെ എണ്ണം കുറയ്ക്കുക. പലതരം പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും ഉപയോഗിക്കുന്നതിനു പകരം പ്രാദേശികമായി കൃഷി ചെയ്യപ്പെടുന്നതും കീടനാശിനികൾ ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ മാത്രം തെരഞ്ഞെടുക്കുക
5. ജീവിതശൈലി ക്രമപ്പെടുത്തി മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക.
Conclusion
Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi, Kerala 682013, India

