
Ph: +91 484 288 1860, +91 9495989534
Facebook – https://www.facebook.com/LifeCareCentreKochi/
YouTube – https://www.youtube.com/channel/UCa2Ptsg1d1kZH68-sl-21cA?sub_confirmation=1
ആരോഗ്യത്തിലേക്കുള്ള പാത
“If we could give every individual the right amount of nourishment and exercise, not too little and not too much, we would have found the safest way to health.”
Hippocrates BC 450-370
“ശരിയായ അളവിൽ പോഷകവും വ്യായാമവും തീരെ കുറവോ, അധികം കൂടുതലോ അല്ലാതെ എല്ലാവർക്കും നൽകാനായാൽ അതാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ പാത”. എന്ന് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസ് ഏകദേശം 2400 വർഷങ്ങൾക്കു മുൻപേ മനസിലാക്കിയതാണ്. ഇന്ന് ഏതെല്ലാം പോഷകങ്ങൾ എത്ര അളവിൽ വേണം എന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിനായി. വ്യായാമത്തെക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും ശാസ്ത്രപുരോഗതി നമ്മുക്ക് തന്നു. പക്ഷെ ഹിപ്പോക്രാറ്റസിൻ്റെ കാലത്തില്ലായിരുന്ന ഓരോ ആരോഗ്യപ്രശ്നങ്ങളും കൂടി നമുക്ക് നേരിടണം, വായുവിലും, വെള്ളത്തിലും, ഭക്ഷണത്തിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും കൂടി ഉള്ളിലെത്തുന്ന രാസവസ്തുക്കളും മാലിന്യങ്ങളും മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ.
മധ്യവയസ്‌കരിൽ പലതരം രോഗങ്ങൾ ഒരേ വ്യക്തിയിൽ തന്നെ ഉണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങൾ. അമിതവണ്ണം, അമിത കൊളസ്‌ട്രോൾ, അമിതരക്തസമ്മർദ്ധം, പ്രമേഹം, ഫാറ്റിലിവർ, വൃക്ക തകരാർ, കാഴ്ചക്കുറവ്, കൈകാൽ മരവിപ്പ്, മുട്ട് വേദന, പുകച്ചിൽ, ഉപ്പൂറ്റിവേദന, മലബന്ധം, അർശ്ശസ്സ്, അസിഡിറ്റി, ക്ഷീണം, മറവി, അലർജി, ശ്വാസംമുട്ടൽ, തുമ്മൽ, ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങളുടെയും അസ്വസ്ഥതകളുടെയും ലിസ്റ്റ് വളരെ വലുതാണ് പലർക്കും. ഓരോ രോഗത്തിനും ഒരു അസ്വസ്ഥതയ്ക്കും ഓരോ മരുന്നുകൾ കഴിക്കുമ്പോൾ മരുന്നുകളുടെ എണ്ണം കൂടും. ഒരു രോഗത്തിനു കഴിക്കുന്ന മരുന്ന് മറ്റ് രോഗങ്ങൾ അധികരിക്കാൻ കാരണമാകാം. ഉദാഹരണത്തിനു മുട്ടുവേദനയ്ക്കു കഴിക്കുന്ന മരുന്ന് ആസ്ത്മ കൂട്ടാം. പ്രമേഹം മൂലമുള്ള രക്തത്തിലെ അമിത ഗ്ലുക്കോസ് വൃക്കകൾ
ക്ക് തകരാറുണ്ടാകുന്നത് പോലെ തന്നെ അമിത മരുന്നുപയോഗവും വൃക്കയുടെയും കരളിൻ്റെ പ്രവർത്തനങ്ങൾ തകരാറിലാക്കും. ഹിപ്പോക്രാറ്റസ് ആഗ്രഹിച്ചതുപോലെ എല്ലാ പോഷകങ്ങളും വേണ്ടത്ര വ്യായാമവും കൃത്യമായ അളവിൽ നൽകിയാൽ ആരോഗ്യത്തിലേക്കുള്ള സുരക്ഷിതമായ പാതയിലെത്താൻ നമുക്കാകും. അപ്പോൾ മരുന്നുകൾ അധികം കഴിക്കാതെ ഇരിക്കാം. കുട്ടികളുടെ വളർച്ചയ്ക്കും, രോഗ പ്രതിരോധത്തിനും, രോഗം ഭേദമാകാനും, രോഗം വീണ്ടും വരാതിരിക്കാനും എല്ലാമുള്ള കുറുക്കു വഴിയാണിത്. ജീവിതശൈലീരോഗങ്ങൾ കൂടിവരുന്ന ഈ ഹൈടെക്ക് യുഗത്തിൽ ശാസ്ത്രപുരോഗതിയെ വേണ്ടപോലെ ഉപയോഗിച്ചാൽ ഹിപ്പോക്രാറ്റസ് കണ്ട ആരോഗ്യത്തിലേക്കുള്ള പാത യാഥാർഥ്യമാക്കാൻ നമ്മുക്കു കഴിയും. യന്ത്രവത്ക്കരണവും, വാണിജ്യവത്ക്കരണവും, ആഗോളവത്ക്കരണവും നമ്മുടെ ജീവിതരീതികളെ മാറ്റിയെങ്കിലും ജനിതകപരമായുള്ള അടിസ്ഥാന ആവശ്യങ്ങൾ ശിലായുഗമനുഷ്യനും ആധുനികമനുഷ്യനും ഒന്നു തന്നെയാണ്. ഈ അടിസ്ഥാന ആവശ്യങ്ങളായ പോഷകങ്ങളും, വ്യായാമവും ഉറപ്പു വരുത്തുന്നതിനോടൊപ്പം ശരീരത്തിലെത്തുന്ന വിഷാംശം കുറയ്ക്കാനും കഴിഞ്ഞാൽ ആരോഗ്യത്തിലേക്കും രോഗശാന്തിയിലേക്കുമുള്ള വഴി എളുപ്പമാക്കാം.
ഏകദേശം 30-70 ട്രില്യൺ കോശങ്ങളുടെ ഒരു സമുച്ചയമാണ് മനുഷ്യശരീരം. ശരീരത്തിനു ഏറ്റവും നല്ല രീതിയിൽ വളരാനും പ്രവർത്തിക്കാനും, രോഗങ്ങളെ അകറ്റി നിർത്താനും കഴിയണമെങ്കിൽ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഉത്തമമായി പ്രവർത്തിക്കാൻ സാധിക്കണം. കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾക്കും വ്യായാമത്തിനും ഒപ്പം വിഷവസ്തുക്കളെ അകറ്റി നിർത്താനുമായാൽ കോശങ്ങൾക്ക് പൂർണ്ണതയോടെ പ്രവർത്തിക്കാനാകു.
ആരോഗ്യത്തിലേക്കുള്ള വഴി സുഗമമാക്കാൻ മൂന്നു ഘടകങ്ങൾ അനിവാര്യമാണ്
1. കോശങ്ങൾക്ക് വേണ്ട പോഷകങ്ങൾ ആവശ്യത്തിനു വേണ്ട അളവിലും അനുപാതത്തിലും ലഭ്യമാക്കണം
2. കോശങ്ങൾക്ക് വേണ്ട ഉത്തേജനം ലഭിക്കാനുതകുന്ന ശാരീരികവും മാനസികവുമായ വ്യായാമം നൽകണം.
3. കോശങ്ങളിലെത്തുന്ന വിഷാംശംത്തിൻ്റെ അളവ് കഴിവതും കുറയ്ക്കണം
ഈ മൂന്നു ഘടകങ്ങളും അനുയോജ്യമായാൽ കോശങ്ങൾക്ക് ഉത്തമമായ രീതിയിൽ പ്രവർത്തിക്കാനും അതുവഴി ശാരീരികവും മാനസികവുമായ ആരോഗ്യത്തിൻ്റെ ഉന്നതിയിൽ എത്താനും കഴിയും.
Conclusion
Dr. Jolly Thomson MBBS MD
Life Care Centre
Maliyekal Road, Thevara
Kochi, Kerala 682013, India

